മലയാളികളുടെ ലാലേട്ടന് ഇന്ന് പിറന്നാള്‍

city bag (3)മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. ചമ്മിയ ചിരിയും ഒരുവശം ചരിച്ച തോളുമായി ലാല്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. പലരും ചെയ്യാന്‍ കൊതിക്കുന്ന കുസൃതികള്‍ ലാല്‍ വെള്ളിത്തിരയില്‍ ചെയ്യുമ്പോള്‍ അവ സ്വര്‍ഗീയാനുഭവമായി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ് നമ്മില്‍.
1960 മേയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. മലയാളികളുടെ ലാലേട്ടന് ഇന്ന് പിറന്നാള്‍. സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും മലയാളിയുടെ ഭാഗ്യമായി ലാല്‍ ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്‍കഥാപാത്രമായി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
പിന്നീട് മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു നൂറ് ചിത്രങ്ങളും. ഇന്ന് പിറന്നാള്‍ ദിനത്തില്‍ മറ്റൊരു ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ടീസറാണ് മോഹന്‍ലാല്‍ പിറന്നാളിന് സമ്മാനിക്കുന്നത്. എന്നാല്‍ പുലിമുരുകനൊപ്പം മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങും. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ടീസറാണ് ഇന്ന് പുറത്തിറങ്ങുന്നത്. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

 

KCN

more recommended stories