ചെത്തുതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

ബേഡകം: ചെത്തുതൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. ബീംബുങ്കാലില്‍ താമസിക്കുന്ന എ.പി അശോകനാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ജോലിചെയ്യുന്നതിനിടയിലാണ് തെങ്ങിന്റെ മുകളില്‍ നിന്ന് വീണത്. ഉടന്‍ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം പറവൂര്‍ സ്വദേശിയാണ്. 30വര്‍ഷമായി ബേഡകത്തും പരിസരപ്രദേശങ്ങളിലുമായി തെങ്ങ് ചെത്തിവരികയായിരുന്നു. രമണിയാണ് ഭാര്യ. മക്കള്‍ അഭിലാഷ്, അനീഷ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

KCN

more recommended stories