പയറുകളെ കുറിച്ച് പഠിച്ച സൂര്യ ദേശീയ സയന്‍സ് സെമിനാറിലേക്ക്

soorya-copyകാഞ്ഞങ്ങാട് : പാവപ്പെട്ടവരുടെ മാംസ്യ മെന്നറിയപ്പെടുന്ന പയറു കളെ കുറിച്ചു പഠിച്ച്, കസര്‍കോട്ബല്ലാ ഈസ്റ്റ് ഗവ; ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൂര്യ.എസ്.സുനില്‍ സംസ്ഥാന സ്‌കൂള്‍ സയന്‍സ് സെമിനാറില്‍ ഒന്നാം സ്ഥാനം നേടി. ‘ഭഷ്യസുരക്ഷയുടെസുസ്ഥിര ഭാവിക്ക് പയര്‍ വര്‍ഗങ്ങള്‍; സാധ്യതകളുംവെല്ലുവിളികളും’. എന്നതായിരുന്നു സെമിനാറിലെ വിഷയം. അടുത്ത മാസംമൂന്ന്മുതല്‍ ആറു വരെ തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ സംസ്ഥാനത്തെ പ്രതിനിധികരിക്കുന്നത് സൂര്യയാണ്. ബല്ലാ ഈസ്റ്റ് ഗവ; ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. ഈസ്‌കൂളിലെ ജീവശാസ്ത്രം അധ്യാപിക കാഞ്ഞങ്ങാട് സൗത്തിലെ അനിതയുടെ സഹായത്തോടെയാണ് സൂര്യ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഹോസ്ദുര്‍ഗ് ബാറിലെ അഡ്വ;എസ് പി. സുനില്‍ കുമാറിന്റെയും, കാഞ്ഞങ്ങാട് ജില്ലാസ്പത്രിയിലെ സ്റ്റാഫ് നഴ്‌സ് പി.വി. പുഷ്പ ലത യുടെയും മകളാണ്.

KCN

more recommended stories