29.50 ലക്ഷം എം പി ഫണ്ട് അനുവദിച്ചു

m-p-fundകാസറകോട് : പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ജില്ലയിലെ വിവിധ പ്രവര്‍ത്തികള്‍ക്കായി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു 29,50000 രൂപയുടെ ഭരണാനുമതി നല്‍കി. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ മുഖാരികണ്ടം കുടിവെളളവിതരണ പദ്ധതിക്കായി എട്ട് ലക്ഷം, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പളളിക്കര പീപ്പിള്‍സ് ലൈബ്രറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 16 ലക്ഷം, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ അട്ടക്കണ്ടം ജി എല്‍ പി എസിന് സ്‌കൂള്‍ വാന്‍ വാങ്ങാനായി 5,50,000 രൂപയുമാണ് അനുവദിച്ചത്.

 

KCN

more recommended stories