വിപണിയില്‍ തരംഗമാകുവാന്‍ പുതിയ നിസ്സാന്‍ സണ്ണി അവതരിച്ചു; വില ഏഴരലക്ഷം രൂപ

al fazal copy

ദില്ലി : വാഹന നിര്‍മ്മാണ രംഗത്ത് അതികായരായ ജാപ്പനീസ് വാഹനകമ്പനി നിസ്സാനില്‍ നിന്നും സണ്ണിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. മധ്യ നിര ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന സെഡാന്‍ വിഭാഗത്തിലാണ് നിസ്സാന്‍ സണ്ണി ഉള്‍പ്പെടുക. ഡല്‍ഹിയിലെ ഷോറുമില്‍ എഴരലക്ഷം രൂപയാണ് നിസ്സാന്‍ സണ്ണിക്ക് അടിസ്ഥാനവിലയിട്ടിരിക്കുന്നത്. നിസ്സാന്‍ ഇന്ത്യ ഇടവിടാതെ ഉപഭോക്താക്കള്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ ഫലമായാണ് പുതിയ സണ്ണി അവതരിപ്പിച്ചത്. നിസ്സാന്‍ സണ്ണിയുടെ പുതിയ പതിപ്പ് വളരെ വിശാലമായ സ്ഥല സൗകര്യരവും, സുഖപ്രദമായ ഡ്രൈവിങ്ങും, ഇന്ധനക്ഷമമായ പുതിയ എന്‍ജിനുകളും ഉറപ്പ് നല്‍കുന്നതാണെന്ന് നിസ്സാന്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്ര അറിയിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളായിയാണ് പുതിയ സണ്ണി അവതരിപ്പിച്ചിട്ടുള്ളത്. സണ്ണിയുടെ പെട്രോള്‍ പതിപ്പില്‍ 1498 സിസി എഞ്ചിനും, ഡീസല്‍ പതിപ്പില്‍ 1461 സിസി എഞ്ചിനുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പെട്രോല്‍ പതിപ്പിപ്പ് എഴു ലക്ഷത്തിന് തുടങ്ങി പത്ത് ലക്ഷം വരെയും ഡീസല്‍ പതിപ്പ് എട്ടര ലക്ഷം മുതല്‍ പതിന്നൊന്ന് ലക്ഷം വരെ വില നിശ്ചയിച്ചിരിക്കുന്നു. പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തില്‍ , എ.ബി.എസ്, ഇബിഡി ബ്രയിക്കിങ് സിസ്റ്റവും എല്ലാ ശ്രേണിയിലും എയര്‍ ബാഗുകളും ലഭ്യമാക്കിയിട്ടുണ്ട്. നിസ്സാന്‍ വില്‍ക്കുന്ന സെഡാന്‍ ക്ലാസ് വാഹനങ്ങളില്‍ മുന്‍ നിരയിലാണ് നിസ്സാന്‍ സണ്ണി ഉള്‍പ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിസ്സാന്‍ സണ്ണി പതിനാറ് ലക്ഷം യൂണിറ്റുകളാണ് വിറ്റിട്ടുള്ളത്. ഇന്ത്യയില്‍ നിസ്സാന്‍, ഡാറ്റ്സണ്‍ വാഹനങ്ങളുടെ വില്‍പ്പനയുള്ള ഇവര്‍ ചെറു വാഹനങ്ങള്‍ തൊട്ട് ഉയര്‍ന്ന ശ്രേണിയിലുള്ള വാഹനങ്ങള്‍ വരെ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

 

KCN

more recommended stories