സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പറും ഫോട്ടോയും ചേര്‍ക്കണം യു.ജി.സി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലും മാര്‍ക്ക് ലിസ്റ്റുകളിലും ആധാര്‍ നമ്പറും ഫോട്ടോയും ചേര്‍ക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്്‌സ് കമ്മീഷന്‍ (യു.ജി.സി). ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി നിര്‍ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാനാണ് ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതെന്നാണ് വിശദീകരണം. സര്‍ട്ടിഫിക്കറ്റുകളുടെ കുറ്റമറ്റ പരിശോധനക്ക് ഫോട്ടോയും ആധാര്‍ നമ്പറും സഹായിക്കും.

കൂടാതെ, സര്‍ട്ടിഫിക്കറ്റ് സുതാര്യമാവുമെന്നും രാജ്യത്തെവിടെയും ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വിലയിരുത്തല്‍ എളുപ്പമാകുമെന്നും യു.ജി.സി വ്യക്തമാക്കി. പഠിച്ച സ്ഥാപനത്തിന്റെയും കോഴ്സിന്റെയും വിവരവും സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും യു.ജി.സി അറിയിച്ചു.

 

KCN

more recommended stories