സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണം: ഫ്രാക്ക്

കാസര്‍കോട്: മാനവ മൈത്രിയും സമാധനവും പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ (ഫ്രാക്ക്) അഭ്യര്‍ഥിച്ചു. ഈ പ്രവര്‍ത്തനത്തില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി അശോകന്‍ കുണിയേരിയും പ്രസ്ത്ഥാവനയില്‍ പറഞ്ഞു.
അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹമാണ് റിയാസ് മൗലവിയുടെ കൊലപാതകം. കൊലയാളികളെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാറിനെയും പൊലീസ് സേനയെയും ഫ്രാക്ക് അഭിനന്ദിച്ചു. മനുഷ്യരെ തമ്മിള്‍ ഭിന്നിപ്പിക്കുന്ന എല്ലാ പ്രതിലോമ നീക്കങ്ങള്‍തെിരെയും മതേതര ജനങ്ങള്‍ ഒറ്റമനസായി പോരാടണം. മാനവമൈത്രി ഇല്ലാതെ ഒരു സമൂഹത്തിന് മുന്നോട്ട് പോകാനാകില്ല. ഭയരഹിതമായ സാമൂഹാവസ്ഥയാണ് പരമപ്രധാനം സമാധാനം പുന:സ്ഥാപിക്കുന്നതിനായി ജില്ലാഭരണകൂടവും പൊലീസും നടത്തുന്ന എല്ലാ ശ്രമങ്ങളോടെും റസിഡന്റ്‌സ് അസോസിയേഷനും പൊതുസമൂഹവും സഹകരിക്കണമെന്ന് ഫ്രാക്ക് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

KCN

more recommended stories