ജില്ലാതല സബ് ജൂനിയര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു

മടിക്കൈ: മേക്കാട് സോക്കര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല സബ് ജൂനിയര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ എരവില്‍ കോച്ചിംഗ് സെന്റര്‍ കാലിക്കടവും, ജൂനിയര്‍ വിഭാഗത്തില്‍ ഫുട്‌ബോള്‍ അക്കാദമി കുമ്പളയും ചാമ്പ്യന്‍മാരായി.

സബ് ജൂനിയര്‍ വിഭാഗത്തില്‍ റണ്ണേഴ്‌സ് അപ്പായി ഫുട്‌ബോള്‍ അക്കാദമി ചായ്യോത്തും, ജൂനിയര്‍ വിഭാഗത്തില്‍ സോക്കര്‍ അക്കാദമി
ചായ്യോത്തും ട്രോഫികള്‍ കരസ്ഥമാക്കി.

സബ് ജൂനിയര്‍ വിജയികള്‍ക്ക് മുന്‍ കേരള സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ താരം പി.ഗോപാലകൃഷ്ണനും ജൂനിയര്‍ വിഭാഗത്തിന് ബി.ബാലനും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പി.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ടി.ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories