Home National രണ്ടര മണിക്കൂറില്‍ പ്രതിയെ കണ്ടെത്തി, 9 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ 62 ദിവസത്തിനുള്ളില്‍ 19കാരന് വധശിക്ഷ

രണ്ടര മണിക്കൂറില്‍ പ്രതിയെ കണ്ടെത്തി, 9 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ 62 ദിവസത്തിനുള്ളില്‍ 19കാരന് വധശിക്ഷ

by KCN CHANNEL
0 comment


ട്യൂഷന്‍ ക്ലാസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പരാതി ലഭിച്ച് 2.5 മണിക്കൂറില്‍ പൊലീസിന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നു

കൊല്‍ക്കത്ത: 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന സംഭവത്തിന് 62 ദിവസങ്ങള്‍ക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്‍ക്കത്തയിലെ ജയാനഗറില്‍ ഒക്ടോബര്‍ 4നാണ് സംഭവം നടന്നത്.

ട്യൂഷന്‍ ക്ലാസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുസ്താകിന്‍ സര്‍ദാര്‍ എന്ന 19കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കാണാതായ അന്നേ ദിവസം തന്നെ 9 വയസുകാരിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടര മണിക്കൂറില്‍ പൊലീസ് അക്രമിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് 9 വയസുകാരിയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം 19കാരന്‍ പൊലീസിനോട് വിശദമാക്കിയത്. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ മൃതദേഹം കണ്ടെത്താനും പൊലീസിന് സാധിച്ചിരുന്നു.

പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിര്‍ണായക വിധിയെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിധിയെ നിരീക്ഷിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ ഇത്തരമൊരു കേസില്‍ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനര്‍ജി വിശദമാക്കി. ഇത്തരം കേസുകളിലെ പ്രതികളോട് സര്‍ക്കാരിന് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാവില്ലെന്നും മമത പ്രതികരിച്ചു. 25 ദിവസത്തിനുള്ളിലാണ് പൊലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 30ന് പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

നവംബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 36 സാക്ഷികളേയാണ് കേസില്‍ കോടതി കേട്ടത്. നവംബര്‍ 26നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ബറൂയിപൂരിലെ പോക്‌സോ കോടതിയുടേതാണ് വിധി. 9വയസുകാരിയുടെ കൊലപാതകം പശ്ചിമ ബംഗാളില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു. ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്തതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

You may also like

Leave a Comment