കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെയും, സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തില്‍ 2026 ജൂലൈ 6 ന് തിങ്കളാഴ്ച10 മണി മുതല്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു അന്നേദിവസം ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ച് ഉടമകളും കുടംബാംഗങ്ങളും ബസ് ജീവനക്കാരും സമരത്തില്‍ അണിനിരക്കും തീരുമാനിച്ചു.ടി. ലക്ഷ്മണന്‍ യോഗം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം. ഹസ്സൈനാര്‍ അധ്യക്ഷനായി . ജില്ലാ താലൂക്ക് ഭാരവാഹികളായ പി. വി. പത്മനാഭന്‍, അബ്ദുല്‍ അസീസ്, ടി പി. കുഞ്ഞി കൃഷ്ണന്‍, രതീഷ് കുമാര്‍, മുന്‍ താലൂക്ക് പ്രസിഡന്റ് സി. രവി എന്നിവര്‍ സംസാരിച്ചു. . താലൂക്ക് സെക്രട്ടറി ഏ. വി. പ്രദീപ്
കുമാര്‍ സ്വാഗതവും ട്രഷറര്‍ കെവി രവി നന്ദിയും പറഞ്ഞു.
സ്വകാര്യ ബസ് വ്യവസായ പ്രതിസന്ധി;ജൂലൈ 6 ന് ബസ്സ് നിര്‍ത്തിവെച്ച് ബസ് ഉടമകളും ജീവനക്കാരും കലക്ടറേറ്റ് ധര്‍ണ നടത്തും




