Home Kasaragod എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പതിനെട്ടാം വാര്‍ഷികം കൊണ്ടാടി

എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പതിനെട്ടാം വാര്‍ഷികം കൊണ്ടാടി

by KCN CHANNEL
0 comment

മൊഗ്രാല്‍.18 വര്‍ഷം പൂര്‍ത്തിയാക്കുന്ന മൊഗ്രാലിലെ ആദ്യത്തെ എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഈ അധ്യായന വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടി സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ചു.
വാര്‍ഷികാഘോഷ പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തോമസ് പി ജോസഫ് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ മൊഗ്രാല്‍ ജീവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് അഷ്‌റഫ് പെര്‍വാഡ്,എം മാഹിന്‍ മാസ്റ്റര്‍,എം ഖാലിദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ടിഎം ശുഹൈബ്,അഷ്‌റഫ് മൈമൂന്‍ നഗര്‍,റിയാസ് കരീം,മുഹമ്മദ് അബ്‌ക്കോ, സിഎം ഹംസ,എംഎം റഹ്‌മാന്‍,ഹമീദ് പെര്‍വാഡ്, വിജയകുമാര്‍, കെ എം മുഹമ്മദ് മൊഗ്രാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ചടങ്ങില്‍ വെച്ച് എവര്‍ ഷൈന്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ റാങ്കുകള്‍ നേടിയ 17 പ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡും,മെമെന്റേയും നല്‍കി അനുമോദിച്ചു.ഒപ്പം ക്ലാസുകളിലെ ഒന്നും,രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.തുടര്‍ന്ന് കുട്ടികളുടെ ഡാന്‍സും,ഒപ്പനയും അടക്കമുള്ള വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.സ്‌കൂള്‍ ചെയര്‍മാന്‍ എഎം സിദ്ധീഖ് റഹ്‌മാന്‍ നന്ദി പറഞ്ഞു.
ഫോട്ടോ:എവര്‍ഷൈന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നു.

You may also like

Leave a Comment