സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അനുവദിക്കണം
കാസര്‍കോട് താലൂക്ക് കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ കാസര്‍കോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നൂറിലധികം ജീവനക്കാര്‍ മറ്റു ജില്ലകളില്‍ നിന്നുമുള്ളവരാണ്. ഇവര്‍ ദിവസവും ദീര്‍ഘദൂരം സഞ്ചരിച്ചാണ് ഓഫീസിലെത്തുന്നത്. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു. കെ വി ശശിധരന്‍ പതാക ഉയര്‍ത്തി. ടി പി റിനേഷ് രക്തസാക്ഷി പ്രമേയവും സി സുകുമാരന്‍ അനുശോചന പ്രമേയവും കെ മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍ പി രാജന്‍ കണക്കും അവതരിപ്പിച്ചു. കെ മനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എന്‍ വി രാജന്‍ (പ്രസിഡന്റ്), വി വി പ്രീതി, പി ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), കെ വി ശശിധരന്‍ (സെക്രട്ടറി), ടി പി റിനേഷ്, എം സുധീഷ് (ജോയിന്റ് സെക്രട്ടറി), സി സുകുമാരന്‍ (ട്രഷറര്‍).
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് അനുവദിക്കണം, എന്‍ജിഒ യൂണിയന്‍ ഏരിയ സമ്മേളനം
74