Home Kasaragod ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പി.എം. മുനീര്‍ ഹാജി കമ്പാറിനെ ആദരിച്ചു

ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പി.എം. മുനീര്‍ ഹാജി കമ്പാറിനെ ആദരിച്ചു

by KCN CHANNEL
0 comment

ദുബൈ: ഹൃദയം നിറഞ്ഞ സ്‌നേഹാദരവോടെ ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കാസര്‍കോട്് ജില്ലാ ട്രഷറര്‍ പി.എം. മുനീര്‍ ഹാജി കമ്പാറിനെ ആദരിച്ചു. ഹൃസ്വ സന്ദര്‍ശനത്തിനായി യു.എ.ഇ.യിലെത്തിയ മുനീര്‍ ഹാജിക്ക് അബുഹൈലിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടത്തിയ പരിപാടിയില്‍ പ്രമുഖ മതപണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി സ്‌നേഹാദരവ് കൈമാറി.

മുനീര്‍ ഹാജി കമ്പാറിന്റെ സാമൂഹിക-രാഷ്ട്രീയ സേവനങ്ങളെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതിനായി കമ്മിറ്റി അറിയിച്ചു. ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷെകീല്‍ എരിയാല്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ജലാല്‍ കുന്നില്‍ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി.

മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറര്‍ ഗഫൂര്‍ എരിയാല്‍, ഡോ. ഇസ്സുദ്ദീന്‍ കുമ്പള, ദുബൈ കെ.എം.സി.സി. കാസര്‍ഗോഡ് ജില്ലാ ഭാരവാഹികളായ സലാം കന്യാപടി, സിദ്ദീഖ് ചൗക്കി, ദുബൈ കെ.എം.സി.സി.
കാസര്‍കോട്് നിയോജകമണ്ഡല ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഹസ്‌കര്‍ ചൂരി, ഉപ്പി കല്ലങ്കൈ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സുബൈര്‍ പുത്തൂര്‍, അബ്ദുല്‍ റഹിമാന്‍ നെക്കര, കാദര്‍ മൊഗര്‍, തഹ്‌സീന്‍ മൂപ്പ, ബദ്രു കമ്പാര്‍, മജീദ് അര്‍ജാല്‍, അഫ്രാസ് പി.എച്ച്. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You may also like

Leave a Comment