Home Kasaragod ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍; പരിശീലന പരിപാടി സംഘടിപ്പിച്ചു

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍; പരിശീലന പരിപാടി സംഘടിപ്പിച്ചു

by KCN CHANNEL
0 comment

പെരിയ: ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടി ‘എക്സ്പീര്യന്‍ഷ്യ’ സംഘടിപ്പിച്ചു. ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ പി.ജി. ഡിപ്ലോമാ പ്രോഗ്രാമിന്റെ നാലാമത് ബാച്ചിനായി നടത്തിയ പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡോ. സീമാ ചന്ദ്രന്‍, പ്രൊഫ. ആര്‍. രാജേഷ്, ഡോ. എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറ് പേരാണ് നാലാമത്തെ ബാച്ചിലുള്ളത്. ഇവര്‍ ജീവിത നിപുണികളുമായി ബന്ധപ്പെട്ടും ലഹരി വിപത്ത് ഉള്‍പ്പെടെയുള്ള സാമൂഹ്യ വിഷയങ്ങളിലും വിവിധ മേഖലകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

ഫോട്ടോ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

You may also like

Leave a Comment