Home Sports ‘നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു’; വ്യക്തമാക്കി മുന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

‘നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു’; വ്യക്തമാക്കി മുന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

by KCN CHANNEL
0 comment

ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. ധരംശാലയില്‍ 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ മത്സരത്തിനെത്താന്‍ ധോണിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിച്ചില്ലെന്നും അശ്വിന്‍ വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി 106 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 537 വിക്കറ്റുകളാണ് വീഴ്ത്തിയത്. 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും എട്ട് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെയായിരുന്നു അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്ന് അഡ്ലെയ്ഡ് ടെസ്റ്റില്‍ കളിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. ഒരു വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. പിന്നീ കളിക്കാന്‍ അവസരം ലഭിച്ചതുമില്ല.

You may also like

Leave a Comment