Home Kasaragod നസീമു റഹ്‌മ റംസാന്‍ റിലീഫ് നടത്തി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

നസീമു റഹ്‌മ റംസാന്‍ റിലീഫ് നടത്തി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

by KCN CHANNEL
0 comment

ചെര്‍ക്കള : ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നസീമു റഹ്‌മ സീസണ്‍ 3 റംസാന്‍ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ പ്രൗഢമായ ചടങ്ങില്‍ വെച്ച് നടന്നു, പഞ്ചായത്തിലെ 23 വാര്‍ഡില്‍ 150 പരം കുടുംബങ്ങളിലേക്ക് ഇടക്കാല സാമ്പത്തിക സഹായം, ചികിത്സ സഹായം, ഭവന നിര്‍മ്മാണ ധനസഹായം, വിവാഹ ധനസഹായം, പ്രയര്‍ ഡ്രസ്സ്, ആശ്രയം സ്വയം തൊഴില്‍ പദ്ധതി തയ്യല്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തു.
ജീവകാരുണ്യ രംഗത്ത് ഏറെ മുന്നിലും അതിഥികളെ സ്വീകരിക്കുന്നതിലും സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്നതിലും ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി മാതൃകയാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളട്ര മാഹിന്‍ ഹാജി സാഹിബ് പറഞ്ഞു, ഷാര്‍ജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പൈക്ക സ്വാഗതം പറഞ്ഞ പരിപാടിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചൂരി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചേരൂര്‍, വൈസ് പ്രസിഡന്റ് എം കെ അബൂബക്കര്‍, കെഎംസിസി മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് എറിയാല്‍ സംസാരിച്ചു..
ശിഹാബ് തങ്ങള്‍ ആശ്രയം സ്വയം തൊഴില്‍ പദ്ധതി തയ്യല്‍ മെഷീന്‍ വിതരണം പഞ്ചായത്ത് ട്രഷറര്‍ ബിഎംഎ കാദര്‍ നിര്‍വഹിച്ചു, പ്രയര്‍ ഡ്രസ്സ് വിതരണം പഞ്ചായത്ത് കെഎംസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം ഷെഫീഖ് മാര നിര്‍വഹിച്ചു, ഭവന നിര്‍മ്മാണ ധനസഹായം കാദര്‍ പാലോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു, വിവാഹ ധനസഹായങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തൈവളപ്പ്, ഹനീഫ പാറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാര്‍ഡുകളിലേക്ക് കൈമാറി, സാമ്പത്തിക സഹായം മണ്ഡലം സെക്രട്ടറി നാസര്‍ ചയിന്റടി, നാസര്‍ ചെര്‍ക്കളം എംഎസ്എഫ് ജില്ലാ സെക്രട്ടറി ഹാഷിം ബമ്പ്രാണി, ജലീല്‍ കടവത്ത്, വൈറ്റ് ഗാര്‍ഡ് ജില്ല ക്യാപ്റ്റന്‍ സിബി ലത്തീഫ്, പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഫൈസല്‍ പൈച്ചു ചെര്‍ക്കള, തുടങ്ങി പഞ്ചായത്തിലെ ഭാരവാഹികള്‍ വാര്‍ഡു കമ്മിറ്റിക്കളിലേക്ക് കൈമാറി, പഞ്ചായത്ത് ട്രഷറര്‍ ബി എം എ ഖാദര്‍ നന്ദി പറഞ്ഞു.

You may also like

Leave a Comment