27
കാസര്‍കോട്: ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാപട്യം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘തീരദേശ സന്ദേശ യാത്ര’ യുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്കു നേരെ വിമര്‍ശനം ഉന്നയിച്ചത്. ലഹരിക്കെതിരെ ആഞ്ഞടിക്കുമെന്നു പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വച്ച് ഒന്നാം തിയതിയും മദ്യം വിളംബാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതു കാപട്യമാണ്. കള്ളിനൊപ്പം ജവാന്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനവും ഉണ്ടായി-അദ്ദേഹം പറഞ്ഞു.