24
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ, ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനേയും പി എസ് ജി, ആസ്റ്റന്‍ വില്ലയേയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
അതുല്യ ഫോമില്‍ കളിക്കുന്ന എഫ് സി ബാഴ്‌സലോണ ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്റെ മൈതാനത്ത് ഇറങ്ങുന്നത് ആദ്യപാദത്തിലെ നാല് ഗോള്‍ ലീഡുമായി. ഹോം ഗ്രൗണ്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോള്‍ കരുത്തിലായിരുന്നു ബാഴ്‌സയുടെ ആധികാരിക വിജയം. റഫീഞ്ഞയും ലാമിന്‍ യമാലുമായിരുന്നു മറ്റ് സ്‌കോറര്‍മാര്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹാന്‍സി ഫ്‌ലിക്കിന്റെ ബാഴ്‌സലോണ സെമിയിലെത്തുമെന്ന് ഉറപ്പിക്കാം.