Friday, September 13, 2024
Home Sports പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട, പാരാലിംപിക്‌സ് ജാവലിന്‍ ത്രോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണംനേടി സുമിത് അന്റില്‍

പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട, പാരാലിംപിക്‌സ് ജാവലിന്‍ ത്രോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണംനേടി സുമിത് അന്റില്‍

by KCN CHANNEL
0 comment

പാരീസ്: പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ സുമിത് അന്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. 70.59 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരന്‍ സ്വര്‍ണം എറിഞ്ഞിട്ടിത്. പാരാലിംപിക്‌സ് ലോക റെക്കോര്‍ഡ് കുറിച്ചാണ് സുമിതിന്റെ നേട്ടം.

ഈ ഇനത്തില്‍ ശ്രീലങ്കയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. ടോക്കിയോ പാരാലിംപിക്‌സിലും സുമിത് അന്റില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റെന്ന നേട്ടവും സുമിതിനെ തേടിയെത്തി. ഇന്ത്യക്കായി ഷൂട്ടിംഗില്‍ അവനിയും ബാഡ്മിന്റിണില്‍ നിതേഷ് കുമാറുമാണ് പാരിസില്‍ സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍.

You may also like

Leave a Comment