Saturday, September 21, 2024
Home Gulf യുഎഇ ല്‍ അനധികൃതമായി കഴിയുന്നവര്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തണം കെ എം സി സി

യുഎഇ ല്‍ അനധികൃതമായി കഴിയുന്നവര്‍ക്കായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തണം കെ എം സി സി

by KCN CHANNEL
0 comment

ദുബായ്:യു എ ഇ യില്‍ അനധികൃതമായി യാത്രാ താമസരേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് പിഴ അടക്കാതെ രാജ്യം വിടാനും പുതിയ വിസയിലേക് മാറാനും
സെപ്റ്റംബര്‍ 1മുതല്‍ ഒക്ടോബര്‍ 30വരെ യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച
പൊതുമാപ്പ് സംവിധാനം അനധികൃത താമസക്കാര്‍ പ്രയോജനപ്പെടുത്തണം എന്ന്
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ സ്വാഗതം പറഞ്ഞു ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

അനധികൃത താമസക്കാര്‍ക്ക് ഒന്നെങ്കില്‍ പുതിയ വിസക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാം. ഔട്ട് പാസ് കിട്ടിയാല്‍ 14 ദിവസത്തിനകം രാജ്യം വിടണം.ഇവര്‍ക്ക് പ്രത്യേകം പിഴ ഈടാക്കുകയോ യു.എ.ഇയിലേക്ക് തിരികെ വരാന്‍ വിലക്കെ ര്‍പ്പെടുത്തുകയോ ചെയ്യില്ലെന്നും .പുതിയ വിസയില്‍ ഇവര്‍ക്ക് യു.എ.ഇയിലേക്ക് തിരികെ വരാം. എന്ന് യൂ എ ഇ സര്‍ക്കാര്‍ വ്യകതമാക്കിയിട്ടുണ്ട് ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി ദുബായ് കെ എം സി സി അബു ഹൈല്‍ആസ്ഥാനത്തു ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട് മണ്ഡലം ജില്ലാ സംസ്ഥാന ഭാരവാഹികള്‍ അടക്കം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്
രേഖകള്‍ ക്രമപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സിലേറ്റിലും സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്
യാത്ര ചെയ്യാനുള്ള താല്കാലിക പാസ്‌പോര്ട്ട് അടക്കമുള്ള രേഖകള്‍ അവിടെന്നു ലഭിക്കും
പൊതുമാപ്പ് അപേക്ഷകര്‍ യുഎഇയില്‍ എത്തി ഇതുവരെ വിരലടയാളം എടുക്കാത്തവരാണെങ്കില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ എത്തി വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് അപേക്ഷയുമായി പോകേണ്ടത്
യു.എ. ഇ.പ്രഖ്യാപിച്ച പൊതുമാപ്പ് നടപടിക്രമങ്ങള്‍ വളരെ ലളിതമാണെന്നും
കൂടുതല്‍ വിവരങ്ങള്‍ക് ദുബായ് കെ എം സി സി ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടണം എന്നും
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു
ഛ42727773 0588449942
0502708332 0558081337
ദെയ്റ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ സി എച് നൂറുദ്ദീന്‍ , സുബൈര്‍ അബ്ദുല്ല ,ഹനീഫ് ബാവ , ബഷീര്‍ പാറപ്പള്ളി .റഫീഖ് പടന്ന ,
ആസിഫ് ഹൊസങ്കടി,റഫീഖ് എ സി,
പി ഡി നൂറുദ്ദീന്‍ ,അഷ്റഫ് ബായാര്‍ ,സലാം തട്ടാഞ്ചേരി ,ഫൈസല്‍ മൊഹ്‌സിന് തളങ്കര ,സിദ്ദീഖ് ചൗക്കി ,
തുടങ്ങിയവര്‍ സംസാരിച്ചു സെക്രട്ടറി സുബൈര്‍ കുബണൂര്‍ നന്ദി പറഞ്ഞു

You may also like

Leave a Comment