Saturday, September 21, 2024
Home Gulf പാടിയും പറഞ്ഞും മദീനയിലേക്ക്”-ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് സംഘടിപ്പിച്ച മദീന അനുരാഗം നവ്യനുഭവമായി.

പാടിയും പറഞ്ഞും മദീനയിലേക്ക്”-ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് സംഘടിപ്പിച്ച മദീന അനുരാഗം നവ്യനുഭവമായി.

by KCN CHANNEL
0 comment

ദുബൈ -നബി ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മദീന അനുരാഗം നവ്യനുഭവമായി,പ്രവാചകര്‍ (സ) തങ്ങളുടെ ഓരോ വിശേഷണങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ വാഴ്ത്തപ്പെട്ട് കൊണ്ടിരിക്കുകയാണ്, പ്രവാചക അദ്ധ്യാപനങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാതലാണ്,
ദുബൈ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
മൗലൂദ് സദസ്സിന് യാഖൂബ് മൗലവി, സിദ്ദിഖ് ഫൈസി ഇര്‍ഫാനി എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടി ജബ്ബാര്‍ ബൈദലയുടെ അധ്യക്ഷതയില്‍ ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉത്ഘാടനം ചെയ്തു. പാടിയും പറഞ്ഞും മദീനയിലേക് എന്ന ശീര്‍ഷകത്തില്‍ ജഅഫര്‍ മാസ്റ്റര്‍ മുഗു വിഷയവതരണം നടത്തി. ജംഷീദ് അട്ക്ക സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജില്ലാ ,മണ്ഡലം ,പഞ്ചായത്ത് നേതാക്കാള്‍ സംബന്ധിച്ചു. ദുബൈ കെ എം സി സി നേതാക്കളായ ഹനീഫ് ടി ആര്‍, മഹമൂദ് ഹാജി പൈവളികെ, സി എച്ച് നൂറുദ്ദീന്‍, പി ഡി നൂറുദ്ദീന്‍, സുബൈര്‍ കുബണൂര്‍, സുബൈര്‍ അബ്ദുല്ല, അഫ്‌സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍, സലാം പാട്‌ലടുക്ക, മന്‍സൂര്‍ മര്‍ത്യ, യൂസുഫ് ഷേണി, മുനീര്‍ ബേരിക, ഷബീര്‍ കൈതക്കാട്, മുഹമ്മദ് കളായി, റസ്സാഖ് ബന്തിയോട്, ഇഖ്ബാല്‍ പള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

You may also like

Leave a Comment