Home Sports ദുലീപ് ട്രോഫി: ശ്രേയസിന്റെ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്‍ച്ച

ദുലീപ് ട്രോഫി: ശ്രേയസിന്റെ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്‍ച്ച

by KCN CHANNEL
0 comment


ഇന്ത്യ ഡിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ ഡി ബാറ്റിംഗ് തകര്‍ച്ചയിലാണ്.

അനന്ത്പൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്റെിലെ രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിയുടെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു.

അതേസമയം, ഇന്ത്യ ഡിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ ഡി ബാറ്റിംഗ് തകര്‍ച്ചയിലാണ്. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി നാലു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സോടെ കുമാര്‍ കുശാഗ്രയും 11 റണ്ണുമായി ശാശ്വന്ത് റാവത്തുമാണ് ക്രീസില്‍. പ്രഥം സിംഗ്(7), മായങ്ക് അഗര്‍വാള്‍(7), തിലക് വര്‍മ(10), റിയാന്‍ പരാഗ്(37) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എക്ക് നഷ്ടമായത്. ഇന്ത്യ ഡിക്കായി വിദ്വത് കവരെപ്പ രണ്ട് വിക്കറ്റെടുത്തു.

You may also like

Leave a Comment