45
മുള്ളേരിയ: ലയണ്‍സ് ക്ലബ് ഓഫ് മുള്ളേരിയയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
ലയണ്‍സ് ജോ. ക്യാബിനറ്റ് സെക്രട്ടറി പി കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് കെ ശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
നാടന്‍ പാട്ടു കലാകാരി ജയരഞ്ജിത മുഖ്യാതിഥി ആയിരുന്നു.
ജോ. ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാഫി ചൂരിപ്പള്ളം, വിനോദ്കുമാര്‍ മേലത്ത്, മുന്‍ പ്രസിഡണ്ട് ഇ വേണുഗോപാലന്‍, ട്രഷറര്‍ കൃഷ്ണന്‍ കോളിക്കാല്‍, വൈസ് പ്രസിഡണ്ടുമാരായ ടി എന്‍ മോഹനന്‍, മോഹനന്‍ കരിച്ചേരി, കെ രാജലക്ഷ്മി, സെക്രട്ടറി എം വി അനില്‍ കുമാര്‍, ജോ സെക്രട്ടറി ഇഖ്ബാല്‍ കിന്നിങ്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സരങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു.