ബലാത്സം?ഗക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാല്‍ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം.
കൊച്ചി: യുവനടിയുടെ ബലാത്സം?ഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.
ബലാത്സം?ഗക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാല്‍ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം. എന്നാല്‍ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ഏഴ് ദിവസം ഒളിവില്‍ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നില്‍ പ്രത്യേക്ഷപ്പെട്ട നടന്‍ തുടര്‍ നിയമനടപടികളില്‍ വിശദമായ ഉപദേശം തേടിയിരുന്നു. എന്നാല്‍ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യല്‍ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രിംകോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ കേസിന്റെ പുരോഗതിയില്‍ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍ .
സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നടന്‍ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇന്നലെ അഭിഭാഷകന് മുന്നിലെത്തിയ സിദ്ദിഖ് ആലുവയിലെ വീട്ടിലേക്ക് പോയെന്നാണ് വിവരം. തനിക്ക് അനുകൂലമായ തെളിവുകള്‍ ശേഖരിക്കുന്നതടക്കം പുരോ?ഗമിക്കുകയാണെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.