സി.പി.ഐ.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സമകാലീക രാഷ്ട്രീയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് യോഗത്തില്‍ ചര്‍ച്ചയാകും. തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങളും അതിനെ തുടര്‍ന്ന് നടന്ന സമാധാന ചര്‍ച്ചകളും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും. സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി കയര്‍ത്തതില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. കൂടാതെ കോവളം കൊട്ടാരം കൈമാറ്റം, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതി തീരുമാനിക്കലും ഇന്നു മുതല്‍ ചേരുന്ന നേതൃയോഗങ്ങളുടെ പ്രധാന അജണ്ടയാണ്. ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള സമ്മേളന തീയതികള്‍ക്ക് യോഗം അന്തിമരൂപം നല്‍കും. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ നാളെ മുതല്‍ രണ്ടുദിവസം സംസ്ഥാന കമ്മിറ്റി യോഗവും ചേരും.

KCN

more recommended stories