മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

പെരിന്തല്‍മണ്ണ: മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്ക് സമീപം യുവാവ് വെടിയേറ്റ് മരിച്ചു. മാനത്ത്മംഗലം സ്വദേശി മാസിന്‍ ആണ് മരിച്ചത്.

വൈകുന്നേരം അഞ്ചരയോടെ വെടിയേറ്റ് ചോരയില്‍ക്കുളിച്ച നിലയില്‍ ഇദ്ദേഹത്തെ രണ്ടുപേര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മാസിനെ സ്‌കൂട്ടറിന് നടുവില്‍ ഇരുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എയര്‍ഗണ്ണില്‍ നിന്നാണ് മസിന് വെടിയേറ്റതെന്ന് കരുതുന്നു.
മാസിനെ ആശുപത്രിയില്‍ എത്തിച്ചത് ആരെന്നോ എവിടെവച്ചാണ് വെടിയേറ്റതെന്നോ വ്യക്തമല്ല. മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചവര്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിച്ചു.

KCN

more recommended stories