മധൂര്‍ ഗ്രാമപഞ്ചായത്ത് വിവിധ പരിപാടികളോടെ കര്‍ഷകദിനം ആഘോഷിച്ചു

കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷകദിനത്തോടനുബന്ധിച്ച് മാതൃകാകര്‍ഷകരായി പി ജനാര്‍ദ്ദന ഭഗവതി നഗര്‍, കുശലപ്പറൈ നീരള, കൊറഗപ്പ കംപദ്മൂല, അബ്ദുള്‍ റഹിമാന്‍ പാറ, വാസുദേവ ഹൊളള എല്ലങ്കള, പൗലിന അറന്തോട് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര അധ്യക്ഷത വഹിച്ചു. മധൂര്‍പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ മജീദ് പട്‌ള, എം ആര്‍ യോഗീഷ്, മാധവ മാസ്റ്റര്‍, സുമിത്ര ആര്‍ മയ്യ, പഞ്ചായത്ത് സെക്രട്ടറി എ ആര്‍ പ്രശാന്ത് കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ രാധാകൃഷ്ണ സുര്‍ലു, ജമീല അഹമ്മദ്, എ രവീന്ദ്രന്‍, പാടശേഖരസമിതി പ്രസിഡന്റ് രവീന്ദ്ര റൈ എസ്, കൃഷി അസിസ്റ്റന്റ് നിഷ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ് സ്വാഗതവും കൃഷി അസിസ്റ്റന്റ് കനകലത നന്ദിയും പറഞ്ഞു.

വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു.ആത്മയുടെ സഹകരണത്തോടെ കലാജാഥയും നടത്തി. തുടര്‍ന്ന് കൃഷിഭവന്‍ ഹാളില്‍ കര്‍ഷകരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത ഡിസൂസ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. രാധാകൃഷ്ണന്‍ ഏവി സ്വാഗതവും മുരളീകൃഷ്ണദാസ് നന്ദിയും പറഞ്ഞു.

KCN

more recommended stories