വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

വേങ്ങര: വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രണ്ടുമണിക്കൂറില്‍ 14.58% പോളിങ് രേഖപ്പെടുത്തി. മണ്ഡലത്തിലെങ്ങും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. മമ്പുറം ജി.എല്‍.പി.എസ് ബൂത്തില്‍ മാത്രം വോട്ടിങ് ശതമാനം 22 കടന്നു.തുടക്കത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ തരാറുമൂലം രണ്ട് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു.

ആറ് പഞ്ചായത്തുകളിലായി 165 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. സുരക്ഷക്കായി രണ്ട് കമ്പനി കേന്ദ്രസേനയും 600 പോലീസുകാരും മണ്ഡലത്തിലുണ്ട്..ഫലപ്രഖ്യാപനം 15ന്. 1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 87,750 പുരുഷന്മാര്‍, 82, 259 സ്ത്രീകള്‍. 178 പ്രവാസി വോട്ടര്‍മാര്‍.

നിയോജക മണ്ഡലം ഉണ്ടാകുന്നതിന് മുമ്പും ശേഷവും മുസ്‌ലിം ലീഗ് മാത്രം ജയിച്ച മണ്ഡലത്തില്‍ ലീഗിലെ കെ.എന്‍.എ. ഖാദറും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറുമാണ് മുഖ്യപോരാട്ടം. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി), അഡ്വ. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ), എസ്.ടി.യു മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ഹംസ (സ്വത.), ശ്രീനിവാസ് (സ്വത.) എന്നിവരും ഭാഗ്യം പരീക്ഷിക്കാനുണ്ട്.

KCN

more recommended stories