ലോകകപ്പ്: ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ കരുത്തരുടെ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2-1നായിരുന്നു സ്‌പെയിനിന്റെ ജയം. 34ാം മിനിറ്റില്‍ പിന്റോര്‍ നേടിയ ഗോളിലൂടെ ഫ്രാന്‍സാണ് തുടങ്ങിയത്. എന്നാല്‍ 44ാം മിനിറ്റില്‍ മിറാണ്ട തിരിച്ചടിച്ച് സ്‌കോര്‍ തുല്യ നിലയിലാക്കി. പിന്നീട് 90-ാം മിനിറ്റില്‍ ഏബല്‍ റൂയിസ് സ്‌പെയിനിന്റെ വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഇറാന്‍ മെക്‌സിക്കോയെ 2-1ന് തോല്‍പിച്ച് അവസാന എട്ടിലിടം പിടിച്ചു. ഷാരിഫിയിലൂടെ ഏഴാം മിനിറ്റിലും സയ്യാദിലൂടെ 11-ാം മിനിറ്റിലും ഇറാന്‍ വല കുലുക്കി. 37ാം മിനിറ്റില്‍ ഡി ലാ റോസയിലൂടെയാണ് മെക്‌സിക്കോ തിരിച്ചടിച്ചത്.

KCN

more recommended stories