ബൈക്ക് മോഷണം; മൂന്ന് ചട്ടഞ്ചാല്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: മടിക്കേരിയില്‍ നിന്നും മൂന്ന് ബൈക്കുകള്‍ മോഷ്ടിച്ച് കാസര്‍കോട്ടേക്ക് കടത്തിയ കേസില്‍ ചട്ടഞ്ചാല്‍ സ്വദേശികളെ മടിക്കേരി പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാലിലെ ലത്തീഫ്(19), ഇജാസ്(19), കനിയംകുണ്ടിലെ ഫയാസ്(19) എന്നിവരാണ് അറസ്റ്റിലായത്. ഇജാസിനെതിരെ കാസര്‍കോട്ടും മോഷണകേസുണ്ട്. മടിക്കേരി രാജാസീറ്റ് റോഡില്‍ സംശയസാഹചര്യത്തില്‍ കാറില്‍ കണ്ട മൂന്നുപേരേയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണം തെളിഞ്ഞത്. മടിക്കേരി എസ്.ഐ വെങ്കിട്ടരമണയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെത്തി മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെടുത്തു.

KCN

more recommended stories