ലഹരിമുക്തിയിലൂടെ കുടുംബഭദ്രത ആരോഗ്യപഥം സന്ദേശയാത്ര 22 മുതല്‍

കാസര്‍കോട്: ലഹരിമുക്തിയിലൂടെ കുടുംബഭദ്രത എന്ന ഹോമിയോചികിത്സാശാസ്ത്രത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ഹോമിയോപ്പതി വകുപ്പ് സീതാലയം, സദ്ഗമയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരോഗ്യപഥം ജില്ലാതല സന്ദേശവാഹനയാത്ര നടത്തും. ഈ മാസം 22 മുതല്‍ 24 വരെ ഹൊസങ്കടി മുതല്‍ തൃക്കരിപ്പൂര്‍ വരെയാണ് വാഹനയാത്ര. 22 ന് രാവിലെ ഒമ്പതിന് ഹൊസങ്കടി ടൗണില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദേശവാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പി ബി അബ്ദുള്‍റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മുഖ്യാതിഥികളായിരിക്കും. 24 ന് വൈകീട്ട് നാലിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സന്ദേശ യാത്ര സമാപിക്കും. സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിക്കും.

KCN

more recommended stories