ഹൈക്കോടതി ജഡ്ജ് നാളെ കാസര്‍കോട്ട്; ഗാന്ധിജിയുടെ അര്‍ധകായ പ്രതിമ അനാഛാദനം ചെയ്യും

കാസര്‍കോട് : കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം കോടതി സമുച്ചയത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണന്‍ നായരുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങളും ജൂനിയര്‍ അഭിഭാഷകരും കോടതി സമുച്ചയത്തില്‍ നിര്‍മ്മിച്ച രാഷ്ട്രപിതാവിന്റെ പ്രതിമ അനാഛാദനം ചെയ്യും. ചിത്രന്‍ കുഞ്ഞിമംഗലമാണ് ഫൈബറില്‍ ശില്പം തയ്യാറാക്കിയത്. വജ്രജൂബിലി ആഘോഷം മേയ് വരെ നീളും. ഒന്നര കോടി രൂപ ചെലവില്‍ അത്യാധുനിക റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും.

KCN

more recommended stories