ബെംഗലുരു മലയാളികളുടെ യാത്രാദുരിതം കൂട്ടി റെയില്‍വെ

ബെംഗലുരു: കേരളത്തില്‍ നിന്ന് ബെംഗലുരുവിലേക്കുളള തീവണ്ടികള്‍ ബാനസവാടി വരെ മാത്രമായി ചുരുക്കുന്നതില്‍ പ്രതിഷേധം ശക്തം. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുളള നടപടിക്കെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് മലയാളി സംഘടനകള്‍.
വീതിയുളള ഒരു വഴിയില്ല, പേരിനെങ്കിലും ഓട്ടോ സ്റ്റാന്റില്ല, ബസ് സര്‍വീസില്ല അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല ബാനസവാടി സ്റ്റേഷനില്‍. യാത്രക്കാര്‍ക്ക് ദുരിതമാവുന്ന ഈ സ്റ്റേഷന്‍ വരെ മാത്രം കേരളത്തില്‍ നിന്ന് ബെംഗലുരുവിലേക്കുളള ട്രെയിനുകളുടെ യാത്ര റെയില്‍വേ ചുരുക്കുകയാണ്. സിറ്റി റെയില്‍വേ സ്റ്റേഷന്‍, യെശ്വന്ത്പൂര്‍ എന്നിവിടങ്ങളിലേക്ക് ട്രെയിനുകള്‍ കടത്തിവിടേണ്ട എന്നാണ് തീരുമാനം. ട്രെയിനുകള്‍ നിര്‍ത്താനും സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുമാണ് നടപടിയെന്നാണ് ആക്ഷേപം.
പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന കാരണം പറയുമ്പോഴും മറ്റ് സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളുടെ സ്റ്റേഷന്‍ റെയില്‍വെ പുനക്രമീരിച്ചിട്ടില്ല. ഇപ്പോല്‍ തന്നെ യാത്രാദുരിതം നേരിടുമ്പോഴുളള നടപടി കടുത്ത വിവേചനമാണെന്നാണ് മലയാളി സംഘടനകള്‍ ആരോപിക്കുന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പ്രതിഷേധപരിപാടികളിലേക്ക് സംഘടനകള്‍ കടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് സിറ്റി സ്റ്റേഷനില്‍ ധര്‍ണ നടക്കും.

KCN

more recommended stories