ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്‍മാരെ നിങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എതിരാളികളില്‍ നിന്ന് വ്യത്യസ്തരാണ് നിങ്ങള്‍. കാരണം അന്തസ്സോടെ നിങ്ങള്‍ പോരാടി. മാന്യതയും ധൈര്യവുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി.

KCN

more recommended stories