ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി പിടിയില്‍

മൂവാറ്റുപുഴ: ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയില്‍ പിടിയില്‍. ആന്ധ്ര സ്വദേശിയായ പൂര്‍ണ ചന്ദ്രയാണ് പിടിയിലായത്. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ വെച്ചാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. മധ്യ കേരളത്തിലെ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച് എറണാകുളം, കോട്ടയം ജില്ലകളില്‍ വിതരണം ചെയ്യുകയാണ് പതിവ്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി മറിച്ചു വില്‍ക്കുന്ന ചിലരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടിച്ചിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. അഴിഞ്ഞ മാസങ്ങളില്‍ പലപ്പോഴായി മേഖലയില്‍ നിന്ന് 20 കിലോയോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

KCN

more recommended stories