ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു: ദേവസ്വം ബോര്‍ഡ് യോഗം ബുധനാഴ്ച

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പഴയ പേരാണ് വീണ്ടും നല്‍കുക. ബുധനാഴ്ച ചേരുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയത്. 2016 ഒക്ടോബര്‍ ആറിനാണ് ധര്‍മ്മശാസ്ത ക്ഷേത്രമെന്നത് അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയിരുന്നത്.

KCN

more recommended stories