സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

കണ്ണൂര്‍: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് പണിമുടക്കെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. സ്വകാര്യ-സര്‍ക്കാര്‍ ബസുകള്‍, ലോറി, ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍, മോട്ടോര്‍ വാഹന ഉപകരണ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കും.

തൊഴിലാളിവിരുദ്ധമായ റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ജില്ലാ മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ നടത്തും. ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. എന്നാല്‍, ബില്‍ നിയമവിരുദ്ധമാണെന്നും പിന്മാറണമെന്നും സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories