ജംഇയ്യത്തുല്‍ ഉലമാ 50-ാം വാര്‍ഷികം: സമാപന സംഗമം നാളെ മലപ്പുറത്ത്

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ 50-ാം വാര്‍ഷികാഘോഷങ്ങളുടെ മധ്യമേഖലാ സമാപന സംഗമം ജനുവരി ആറിന് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്നിടങ്ങളിലായിട്ടാണ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നടക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് മധ്യമേഖല. മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ രാവിലെ പത്തിന് സമ്മേളനം തുടങ്ങും. വൈകീട്ട് 5ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തു പ്രസിഡന്റ് എന്‍.കെ. മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.

KCN

more recommended stories