ടി.പി കേസ് അട്ടിമറി: കുമ്മനം ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ക്രൈംബ്രാഞ്ചിന് മുന്‍പാകെ മൊഴി നല്‍കി. ബുധനാഴ്ച വൈകിട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് കുമ്മനം രാജശേഖരന്‍ മൊഴി നല്‍കിയത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12 ന് വി.ടി. ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലിട്ട വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ടി.പി കേസില്‍ ഒത്തു തീര്‍പ്പ് നടന്നുവെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബല്‍റാമിന് അറിയാവുന്ന കാര്യങ്ങള്‍ പൊതു സമൂഹത്തോട് വെളിപ്പെടുത്തണമെന്നും ക്രൂരമായ കൊലപാതകം നടത്തിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് അതിനെക്കാള്‍ വലിയ ഗുരുതര കുറ്റമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

KCN

more recommended stories