മദ്യപിച്ചെന്ന് ആരോപണം: ക്ലാസ് മുറിയില്‍ നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പേരില്‍ വിവാദങ്ങളില്‍പ്പെട്ട നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജില്‍ നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം. പാലക്കാട് സ്വദേശിയും ഒന്നാംവര്‍ഷം നിയമവിദ്യാര്‍ത്ഥിയുമായ അര്‍ഷാദ് ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ച് വിഷം കഴിച്ച അര്‍ഷാദിനെ സഹപാഠികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചില വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ഒരുമാസമായി ക്ലാസില്‍ കയാറാനാകാതിരുന്ന അര്‍ഷാദ് ഇന്ന് ക്ലാസില്‍ കയറുകയായിരുന്നു. എന്നാല്‍ അര്‍ഷാദ് ക്ലാസില്‍ ഇരുന്നാല്‍ ക്ലാസ് എടുക്കില്ലെന്ന് അധ്യാപകര്‍ അറയിച്ചതിന് പിന്നാലെ കൈയില്‍ കരുതിയിരുന്ന എലിവിഷം വിദ്യാര്‍ത്ഥി കഴിക്കുകയായിരുന്നു. വിഷം കഴിച്ച അര്‍ഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കോളേജ് മാനേജ്മെന്റ് ശ്രമിച്ചില്ലെന്ന് സഹപാഠികള്‍ പറയുന്നു. സഹപാഠികളാണ് അര്‍ഷാദിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍ഷാദിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.
നേരത്തെ ഈ കോളെജിലെ നിയമവിദ്യാര്‍ത്ഥിയായ ഷജീര്‍ ഷൗക്കത്തിനെ മാനേജ്മെന്റിന്റെ കീഴിലുള്ള തൃശൂര്‍ പാമ്പാടി നെഹ്റു കോളെജില്‍ കൊണ്ടുവന്ന് ഇടിമുറിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കോളെജ് മാനേജ്മെന്റ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. കൃഷ്ണദാസും പിആര്‍ഒ ആയിരുന്ന സഞ്ജിത്തും ചേര്‍ന്ന് ഷജീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ചെന്നാണ് കേസ്.
പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോളെജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലും കൃഷ്ണദാസ് പ്രതിയാണ്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസ് സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജില്‍ നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം. പാലക്കാട് സ്വദേശിയും ഒന്നാംവര്‍ഷം നിയമവിദ്യാര്‍ത്ഥിയുമായ അര്‍ഷാദ് ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ക്ലാസ് മുറിയില്‍ വച്ച് വിഷം കഴിച്ച അര്‍ഷാദിനെ സഹപാഠികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

KCN

more recommended stories