സ്‌കൂളിലെ ഭക്ഷ്യവിഷബാധ ; പുളിച്ച സാമ്പാര്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്ന് രക്ഷകര്‍ത്താക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ കുടവൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ വില്ലനായത് ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്ത സാമ്പാറെന്ന് രക്ഷകര്‍ത്താക്കള്‍. പുളിച്ച് ദുര്‍ഗന്ധം വമിക്കുന്ന സാമ്പാറാണ് വ്യാഴാഴ്ച സ്‌കൂളില്‍ വിതരണം ചെയ്തതെന്നും, വിളമ്പിയപ്പോള്‍ തന്നെ ഇതേപ്പറ്റി കുട്ടികള്‍ പരാതിപ്പെട്ടെങ്കിലും അധ്യാപകര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നെന്നും, കഴിച്ചില്ലെങ്കില്‍ ഇനി മേലില്‍ സ്‌കൂളില്‍ നിന്നും ഭക്ഷണമുണ്ടാകില്ലെന്നും അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളിലെ 57 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. ആ ദിവസം കുട്ടികള്‍ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്തു കുട്ടികള്‍ അസ്വസ്ഥതകാരണം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ചികിത്സയ്‌ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്.എ.ടി. ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു.

KCN

more recommended stories