മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മങ്കട: മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. മലപ്പുറം മങ്കടയിലാണ് നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും കാര്‍ യാത്രികരായ അദ്ധ്യാപക ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നു രാവിലെ ഏഴു മണിയോടെ മങ്കടയ്ക്കു സമീപം വേരുംപുലാക്കല്‍ അങ്ങാടിയിലായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. വളവു തിരിക്കാനുള്ള ശ്രമത്തിനിടെ ലോറി നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.

എടവണ്ണ സ്വദേശിയായ അദ്ധ്യാപകനാണ് കാര്‍ ഓടിച്ചിരുന്നത്. ലോറിയുടെ എഞ്ചിന്‍ ഓഫാകാതെ സംഭവസ്ഥത്ത് മുഴുവന്‍ പുക നിറഞ്ഞതോടെ പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

KCN

more recommended stories