ഭൂഗര്‍ഭ മെട്രോ നിര്‍മ്മാണത്തിനിടെ റോഡ് ഇടിഞ്ഞു വീണു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ മുകളിലെ റോഡ് ഇടിഞ്ഞു വീണു. ചെന്നൈയിലെ അണ്ണാശാലൈ റോഡിലെ 10 അടി നീളം വരുന്ന ഭാഗമാണു വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെ ഇടിഞ്ഞുതാഴ്ന്നത്.ഏതാനും മാസത്തിനിടെ ഇതു മൂന്നാം തവണയാണ് അണ്ണാ ശാലൈ റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞു താഴുന്നത്. ചെന്നൈ മെട്രോയ്ക്കു വേണ്ടിയുള്ള കുഴിയെടുക്കലിനിടെയാണ് അപകടം. എന്നാല്‍ എന്താണു സംഭവിച്ചതെന്നു വ്യക്തമായിട്ടില്ല. റോഡ് ഇടിഞ്ഞതിനെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായി ചെന്നൈ മെട്രോ റെയില്‍ എംഡി പറഞ്ഞു.
ഇതുവരെ ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. നേരത്തേ മൗണ്ട് റോഡ് എന്നറിയിപ്പെട്ടിരുന്നയിടമാണ് അണ്ണാ ശാലൈ. കഴിഞ്ഞ വര്‍ഷം എപ്രിലിലും ഇവിടെ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. അന്ന് ഒരു സര്‍ക്കാര്‍ ബസും കാറും അപകടത്തില്‍പ്പെടുകയും ചെയ്തു. ബസിലുണ്ടായിരുന്ന മുപ്പതിലേറെ പേര്‍ക്കു നിസ്സാര പരുക്കേറ്റു.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അന്ന് റോഡ് ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. 2017 മാര്‍ച്ചിലും അണ്ണാ ശാലൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിനടുത്ത് റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു

KCN

more recommended stories