നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് പൊലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്. കേസില്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ രേഖാമൂലം വിശദീകരണം നല്‍കി. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം. ഇന്ന് ഉച്ചക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാപ്പുസാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന്‍ അനീഷിന്റെ മൊഴി പകര്‍പ്പ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ കാര്യത്തില്‍ വിശദീകരണത്തിനായാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

KCN

more recommended stories