മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ‘അന്നദാനം’ പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഒരിറ്റു ഭക്ഷണം എടുത്തതിന്റെ പേരില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ഓര്‍മ്മയ്ക്കായി മില്ലത്ത് സാന്ത്വനം മിഷന്‍ ടി ട്വന്റി ‘അന്നദാനം’ പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാടിന്റെ തെരുവില്‍ ഇനി ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന സന്ദേശം മുഴക്കി കൊണ്ട് തെരുവിന്റെ മക്കള്‍ക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവില്‍ മറ്റു സന്നദ്ധ സംഘടനകള്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും, മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ഭക്ഷണ പൊതിയുമായി അവകാശികളെ അന്വേഷിച്ചു കണ്ടു പിടിക്കുകയും, അവരുടെ ഇടങ്ങളില്‍ ചെന്ന് വിതരണം ചെയ്യുകയും ആണ് ചെയ്യുന്നതെന്നും ഇതിലൂടെ ഭക്ഷണം കിട്ടാതെ ആരും കാഞ്ഞങ്ങാടിന്റെ തെരുവില്‍ അലയുന്നില്ല എന്ന് ഉറപ്പു വരുത്താനും സാധിക്കുമെന്ന് മില്ലത്ത് സാന്ത്വനം കണ്‍വീനര്‍ റിയാസ് അമലടുക്കം പറഞ്ഞു. അതോടൊപ്പം കല്യാണ വീടുകളുമായി സഹകരിച്ചു ഭക്ഷണം ശേഖരിച്ചു തെരുവില്‍ വിതരണം ചെയ്യുന്നുണ്ടെന്നും, കഴിഞ്ഞ ഞായറാഴ്ച സാന്ത്വനം പ്രവര്‍ത്തകനായ അന്‍സാരി മാട്ടുമ്മലിന്റെ കല്യാണ വീട്ടില്‍ നിന്നാണ് ഭക്ഷണം നല്‍കിയതെന്നും, ഇത് പൊതു സമൂഹത്തിനു മാതൃക ആക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണ പൊതി വിതരണം ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടെക് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍ നേതാക്കളായ അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍, സി.എച്. ഹസൈനാര്‍, ഹാമിദ് മുക്കൂട്, ഗഫൂര്‍ ബാവ, റഫീഖ് ബെസ്‌ററ് ഇന്ത്യ, റഷീദ് .ഇ .കെ .കെ, ഖലീല്‍ പുഞ്ചാവി, ഇബ്രാഹിം സി.പി, മുഹമ്മദ് കുഞ്ഞി സി .കെ, എ.കെ. അന്തുമായി, എ.കെ. അബ്ദുല്‍ ഖാദര്‍, ആഷിക് വെള്ളിക്കോത് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. വിശപ്പിന്റെ രക്തസാക്ഷിയായി ജീവിതം ബലി കൊടുക്കേണ്ടി വന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടപ്പിലാക്കുന്ന അന്നദാനം പദ്ധതി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും, പൊതു സമൂഹത്തിന്റെ ഇടയിലും ചര്‍ച്ച ആയിരിക്കുക ആണെന്നും മാത്രമല്ല ജാതി മത രാഷ്ട്രീയ ഭേദമന്യേ പല ആളുകളും ഓരോ ദിവസത്തെ ഭക്ഷണം നല്‍കാനായി ഞങ്ങളെ സമീപിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണം നല്‍കാന്‍ താല്‍പര്യം ഉള്ളവര്‍ 9526649859 നമ്പറില്‍ ബന്ധപ്പെടുക.

KCN

more recommended stories