തൊഴിലാളി വിരുദ്ധ നയത്തിനെതിരെ എന്‍.എല്‍.യു സായാഹ്ന ധര്‍ണ്ണ നടത്തി

കാസര്‍കോട്: നാഷണല്‍ ലേബര്‍ യൂണിയന്‍ കാസര്‍കോട്ട് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം തിരുത്തുക, വിലക്കയറ്റം തടയുക, കോര്‍പ്പറേറ്റ് കുത്തക വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഐ.എന്‍.എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് സി.എം.എ ജലീല്‍ അധ്യക്ഷത വഹിച്ചു. നിരവധി നേതാക്കള്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

KCN

more recommended stories