ലൈറ്റ് മെട്രോ നിയമസഭയില്‍; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.മുരളീധരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയത് സര്‍ക്കാരിന്റെ താത്പര്യക്കുറവ് മൂലമാണെന്ന് മുളീധരന്‍ ആരോപിച്ചു. മെട്രോമാന്‍ ഇ. ശ്രീധരന്‍ പിന്മാറിയ പദ്ധതി ഇനി ആരും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പദ്ധതി നിര്‍ത്തിവയ്ക്കാനല്ല സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories