ബെഞ്ച് കോടതി – അമ്മങ്കോട്-ചാത്തപ്പാടി റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു

മുളിയാര്‍: പൊതുമരാമത്ത് ഏറ്റെടുത്തിട്ടം ദുരിതം തീരാത്ത റോഡില്‍ വാഹനയാത്ര ജനങ്ങള്‍ക്ക്‌നടുവൊടിക്കുന്ന അനുഭവമാകുന്നു. ബെഞ്ച്‌കോടതി – അമ്മങ്കോട് – ചാത്തപ്പാടി റോഡിലാണ് ഈ ദുര്‍ഗ്ഗതി. ചെങ്കള, മുളിയാര്‍പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഭൂരിഭാഗവും കാര്‍ഷിക മേഖലയിലൂടെയാണ് കടന്നു പോകുന്നത്. 2012ലാണ് 12.കി.മി. നീളം വരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്.
കല്ലുകണ്ടം പ്രദേശത്ത് മധുവാഹിനിപ്പുഴക്ക് പാലമില്ലാത്തതിനാല്‍ റോഡ് പൂര്‍ണ്ണതോതില്‍ ഉപയോഗപ്രദമല്ല. കാസര്‍കോട് വികസന പാക്കേജില്‍ കല്ലുകണ്ടം വി.സി.ബി.ക്ക് ഒരു മാസം മുമ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത്, യാഥാര്‍ത്ഥ്യമാകുന്നതോടെ നെല്ലിക്കട്ട-പൈക്കം – മല്ലം റോഡില്‍ നിന്ന് വളരെ എളുപ്പത്തില്‍ ചെര്‍ക്കള – ജാല്‍സൂര്‍ റോഡിലെ പൊവ്വല്‍ ബെഞ്ച് കോടതിയില്‍ എത്താനാകും. റോഡില്‍ അമ്മങ്കോട് പാറപ്പള്ളി മുതല്‍ ഗോളിയടക്കവരെയും, മുണ്ടപള്ളം ജംഗ്ഷന്‍ മുതല്‍ ചാത്തപ്പാടി വരെയും പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നു. പ്രസ്തുത ഭാഗം അടിയന്തിരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മല്ലംവാര്‍ഡ് വികസന സമിതി ആവശ്യപ്പെട്ടു.

KCN

more recommended stories