ബോവിക്കാനത്ത് കാര്‍ കുഴിയിലേക്കു വീണു

ബോവിക്കാനം:  നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണ കാറിലെ യാത്രക്കാര്‍ക്കു കാട്ടുവള്ളികള്‍ രക്ഷകരായി. മുപ്പതടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കു വീണ കാറിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടത് അദ്ഭുതകരമായി. ഇന്നലെ വൈകിട്ട് ആറോടെ ചെര്‍ക്കള- മുള്ളേരിയ പാതയിലെ കൊടവഞ്ചിയിലാണ് അപകടം.

കര്‍ണാടക സുള്ള്യപദവ് അരിയടുക്കയിലെ മുഹമ്മദ് മുസ്തഫയും സുഹൃത്ത് സലാമുമാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ടതാണെന്നു സംശയിക്കുന്നു. റോഡരിലെ വന്‍കുഴിയിലേക്കു മറിഞ്ഞെങ്കിലും കാട്ടുവള്ളികള്‍ കാറിനെ താങ്ങിനിര്‍ത്തിയതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ആദൂര്‍ എസ്‌ഐ കെ.കെ.പ്രശോഭ് സ്ഥലത്തെത്തി.

KCN

more recommended stories