റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. പൂര്‍ണമായും കത്തിനശിച്ചു.

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു. പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. സമീപത്തെ ചപ്പ് ചവറുകളില്‍ നിന്നാണ് തീ പടര്‍ന്നത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഡസ്റ്റര്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.ഈ ഭാഗത്ത് നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം തീ പടര്‍ന്നില്ല. ചപ്പ് ചവറുകളിലേക്ക് ആരോ തീയിട്ടതാണ് സംഭവത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

KCN

more recommended stories